KeralaLatest News

മന്‍സൂര്‍ കൊലക്കേസിലെ പ്രതിയായ സിപിഎം പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തിച്ച നിലയില്‍

സി.പി.ഐ.എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിച്ച നിലയില്‍ പത്താം പ്രതി പി. പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും രണ്ട് ബൈക്കുകളുമാണ് കത്തിച്ചത്. സി.പി.ഐ.എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.

read also: കൊറോണ വൈറസ് വായുവിലൂടെ പകരുമൊ? വായുവിലെ വൈറസിനെ ചെറുക്കുന്നതെങ്ങനെ?

ഇയാളെ പിടികൂടാത്തതില്‍ ലീഗ് പ്രതിഷേധിച്ചിരുന്നു.കേസില്‍ അഞ്ചാം പ്രതി പുല്ലൂക്കര സ്വദേശിയായ കെ. സുഹൈല്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പുല്ലൂക്കര സ്വദേശി ബിജേഷ്, നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി, അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.

അര്‍ദ്ധ രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം . ചൊക്ലി പൊലീസും, ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി പി ഐ എം ആരോപിച്ചു. ജാബിറിനെ പിടികൂടാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇതില്‍ ലീഗ് നേരത്തെ പ്രതിഷേധിച്ചിരുന്നു. സി പി എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button