Latest NewsKeralaNews

വയനാട്ടില്‍ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു; മരണം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ

അശ്വതിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.

കല്‍പ്പറ്റ: വയനാട്ടില്‍ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു. മൂപ്പൈനാട് വാളത്തൂര്‍ സ്വദേശിനിയായ അശ്വതി (25)ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെകനീഷ്യനായിരുന്നു.

Also Read: സാമ്പത്തിക ക്രമക്കേട്; കെ.എസ്.ആർ.ടി.സി. എം.ഡി ബിജു പ്രഭാകറിന്റെ ആരോപണത്തിന്മേൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വതിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഹെല്‍ത്ത് ലാബില്‍ ജോലി ചെയ്തുവരികയായിരുന്നു. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങളായി അശ്വതി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button