COVID 19Latest NewsNewsInternational

ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ കോവിഡ് വാ​ക്സി​ൻ ഉ​പ​യോ​ഗിക്കാൻ അനുമതി നൽകി

വാ​ഷിംങ്ടൺ : ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ക്കാ​ൻ യു​എ​സ് ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ‌​ടി. ഏ​പ്രി​ൽ 14നാ​ണ് വാ​ക്സി​ൻ ഉ​പ​യോ​ഗം നി​ർ​ത്തി​വെ​ച്ച​ത്. ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക് തുടരുന്നു ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു  

അ​പൂ​ർ​വം കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച 3.9 മി​ല്യ​ൺ സ്ത്രീ​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 15 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 13 പേ​രും 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്.

പു​രു​ഷ​ൻ​മാ​രി​ൽ ആ​ർ​ക്കും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. യു​റോ​പ്യ​ൻ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യും ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ പ്ര​ശ്നം അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​തെ​ന്നാ​ണ് അ​റി​യി​ക്കു​ന്ന​ത്. വാ​ക്സി​ന്‍റെ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ച്ചാ​ലും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​മു​ണ്ടാ​വു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button