ന്യൂഡൽഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലിയിൽ ആറ് ദിന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് തിരിയുന്നത്.
Read Also : കുറഞ്ഞ വിലയിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി ഒപ്പോയുടെ പുതിയ മോഡൽ സ്മാർട്ട് ഫോൺ എത്തി
അതേസമയം രാജ്യവ്യാപകമായി ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ പ്രാദേശികമായ സാഹചര്യം പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാമെന്നും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അടുത്ത തിങ്കളാഴ്ച്ച വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് അറിയിച്ചത്. രാജസ്ഥാനിൽ മെയ് 3 വരെ സമ്പൂർണ്ണ ലോക് ഡൗൺ നടപ്പാക്കുകയാണെന്ന് സർക്കാർ ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യുപിയിൽ 5 നഗരങ്ങളിൽ ലോക് ഡൗൺ നടപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു.
Post Your Comments