COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് രൂക്ഷം: സൗദിയിൽ പള്ളികൾ അടച്ചുപൂട്ടി

റിയാദ്: നമസ്‍കരിക്കാനെത്തുന്നവരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആറ് പ്രവിശ്യകളിലായി 12 പള്ളികള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം അണുനശീകരണത്തിനായി താത്കാലികമായി അടച്ചു. ഇതോടെ 68 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 610 ആയിരിക്കുന്നു. ഇതില്‍ 590 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നിരിക്കുന്നു.

റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ മൂന്നു പള്ളികളും കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും ജിസാന്‍, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോ മസ്ജിദുകളുമാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി 11 മസ്ജിദുകള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം വീണ്ടും തുറന്നിരിക്കുന്നു.

തബൂക്ക് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ മൂന്നു മസ്ജിദുകളും റിയാദ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ഖസീം, അസീര്‍ പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ് അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഇസ്‌ലാമികകാര്യ മന്ത്രാലയം വീണ്ടും തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button