മന്ത്രി കെ ടി ജലീലിന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കക്കള്ളിയില്ലാതെയാണ് ജലീൽ രാജിവെച്ചത്. അതിന് പ്രതിപക്ഷത്തെയോ
മധ്യമങ്ങളയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തും ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ രാജി ധാർമികതയുടെ പുറത്തല്ലെന്നും ചെന്നിത്തല പറഞ്ഞു.
Read Also : രാജി തീരുമാനം സ്വാഗതാര്‍ഹം; ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ലെന്ന് സിപിഎം
അതേസമയം ധാർമ്മികമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ച മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
Post Your Comments