എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് എൻഫോഴ്സ്മെന്റിനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും, നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. സന്ദീപ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡിയുടെ വിശദീകരണം.
ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയെന്നും ക്രൈംബ്രാഞ്ച് ഇ.ഡിയ്ക്കെതിരെ കള്ളക്കഥകൾ മെനയുകയാണെന്നും ഇ.ഡി പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആദ്യ കേസ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമാണ്. ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഇ.ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
Post Your Comments