റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി വേട്ടക്കിടെ ബന്ദിയാക്കപ്പെട്ട സി.ആര്.പി.എഫ് ജവാനെ വിട്ടയക്കാമെന്ന പ്രഖ്യാപനവുമായി മാവോയിസ്റ്റുകള്‍. സിപിഐ(മാവോയിസ്റ്റ്) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന മധ്യസ്ഥരുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു.
ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കമാന്‍ഡോ രാകേശ്വക് സിംഗ് മന്‍ഹാസിനെ തട്ടിക്കൊണ്ടുപോയെന്നാണു മാവോയിസ്റ്റുകളുടെ അവകാശവാദം. ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ജവാന് വെടിയേറ്റതായി മാവോവാദികള്‍ അറിയിച്ചു.
ജവാന് ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോവാദികള്‍ അറിയിച്ചു. കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനേയാണ് മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാണാതായത്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാം.
എന്നാല്‍ സര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജാപുരില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.
Post Your Comments