ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിനെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 28.65 ലക്ഷം കടന്നിരിക്കുന്നു. നിലവിൽ രണ്ട് കോടിയിലേറെപ്പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 93,249 പേർക്കായിരുന്നു കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. 513 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.65 ലക്ഷമായി ഉയർന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.അമേരിക്കയിൽ മൂന്ന് കോടി പതിനാല് ലക്ഷം രോഗബാധിതരുണ്ട്. 5.68 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊൻപത് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.31 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Post Your Comments