മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം തുടങ്ങി. മാർച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ച്ച ഫോർട്ട് കൊച്ചിയിലെ ബണ്ടൻ ബോട്ടിയാഡ് ഹോട്ടലിലായിരുന്നു മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ത്രിമാന ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണത്തിൻ്റെ ആദ്യ ഷോട്ട് എടുക്കുന്നതു മുമ്പ് ഏറെ ഒരുക്കങ്ങൾ ഇവിടെ തുടങ്ങിയിരുന്നു. ദക്ഷിണ ഏഷ്യയില ഏറ്റവും മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവനും സംഘവും ക്യാമറയുടെ പൊസിഷനും ലൈറ്റിംഗുമൊക്കെ തുടങ്ങിയിരുന്നു. മോഹൻലാൽ സൂചിപ്പിച്ചതുപോലെ അസാധ്യമായവ ചെയ്യുമ്പോഴാണല്ലോ നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാവുകയുള്ളൂ. അങ്ങനെയൊരുദ്യമം ഏറ്റെടുത്തിരിക്കുന്ന മോഹൻലാലിൻ്റെ ഇനിയുള്ള ദിവസങ്ങൾ മനസ്സുകൊണ്ടും ചിന്തകൾ കൊണ്ടും ശരീരം കൊണ്ടും ബറോസ്സിലായിരിക്കും, മോഹൻലാലിനു സഹായത്തിനായി ജിജോ പുന്നൂസും കൂടെയുണ്ട്.
കൊലപാതകത്തിനു ശേഷം തോക്കുമായി കാട്ടില്‍ ഒളിവില്‍; ഭക്ഷണം കിട്ടാതെ അവശനിലയില്‍ പ്രതി, പിടിയിൽ
ചിത്രത്തിലെ നായികയായ ഷൈലയും കുറച്ചു കുട്ടികളും പങ്കെടുക്കുന്ന ഒരു സ്കൂൾ രoഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. ഏതാനും റിഹേഴ്സൽ പൂർത്തിയാക്കി ഒമ്പതര മണിയോടെ ഫസ്റ്റ് ഷോട്ടെടുത്തപ്പോൾ സെറ്റിൽ നീണ്ട കരഘോഷം. അവിചാരിതമായി അവിടെയെത്തിയ നടൻ ജോജു ജോർജും ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി മോഹൻലാലിന് ആശംസ നേർന്നു. നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നിറസാന്നിദ്ധ്യത്തിലൂടെ സെറ്റിൽ ഉണ്ട്.
ചിത്രത്തിൻ്റെ നിർമ്മാണത്തെക്കുറിച്ച് ആൻ്റണിയുമായി അൽപ്പനേരം പങ്കിട്ടു.
‘ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ലാൽ സാർ എന്നോടു ചോദിച്ചത് ഒറ്റക്കാര്യം, എനിക്ക് ഈ ചിത്രം ചെയ്യണം. കൂടെയുണ്ടാകുമോ? ആദ്യം ഒന്നു ശങ്കിച്ചുവെങ്കിലും ലാൽ സാറിൻ്റെ ഉറച്ച തീരുമാനത്തിന് നൂറുശതമാനവും കൂടെയുണ്ടാകുമെന്നറിയിച്ചു. ലാൽ സാറിൻ്റെ വലിയൊരാഗ്രഹമാണിത്. അതു നടത്താൻ ലാൽ സാറിനേക്കാളും മുന്നിൽ ഞാനുണ്ടാകുമെന്നു തന്നെ പറഞ്ഞു. രണ്ടു വർഷത്തെ അദ്ധ്വാനമാണ് ഇന്നിവിടെ പ്രവർത്തിയിലെത്തിയിരിക്കുന്നത്’. നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് ആൻ്റണി പറഞ്ഞു.
അവസാന ലാപ്പിൽ കോന്നി ആർക്കൊപ്പം? ബി.ജെ.പി ക്ക് പ്രതീക്ഷയേകി കണക്കുകൾ
പിറ്റേന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായി അന്നു ചിത്രീകരണം. പൊരിവെയിലത്ത് ഗ്രൗണ്ടിൽ ഓടിനടക്കുന്ന മോഹൻലാൽ വിസ്മയമായിത്തന്നെ തോന്നി. ഇതുവരേയും തൻ്റെ ഭാഗങ്ങൾ അഭിനയിക്കാൻ ക്യാമറക്കു മുന്നിലെത്തിക്കൊണ്ടിരുന്ന മോഹൻലാൽ ഇന്ന് കാലത്ത് ആറു മണി വരേയും ലൊക്കേഷനിൽ ചിത്രത്തിൻ്റെ അമരക്കാരനായി ഓടി നടക്കുന്നു. അതും പൊന്നും വിലയുള്ള താരം.
കൊച്ചിയിൽ ഒരാഴ്ച്ചത്തെ ചിത്രീകരണത്തിനു ശേഷം ഗോവയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയാണ്. ഏതാണ്ട് എഴുപത്തിയഞ്ചു ദിവസത്തോളം ഗോവയിൽ ചിത്രീകരണമുണ്ടാകും. നവോദയ സ്റ്റുഡിയോയാണ് മറ്റൊരു പ്രധാന ലൊക്കേഷൻ.
യുഡിഎഫ് വന്നാല്‍ ബാറുകള്‍ തുറക്കുമോ? വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേഷ് പിഷാരടി
സാങ്കേതിക പ്രവർത്തകർ ഏറെയും വിദേശത്തു നിന്നുള്ളവരാണ്. നായിക ഉൾപ്പടെയുള്ള ഏതാനും അഭിനേതാക്കളും വിദേശത്തു നിന്നുള്ളവരാണ്. പതിമൂന്നുകാരനായ ലിഡിയനാണ് സംഗീത സംവിധായകൻ. അങ്ങനെ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ ബറോസിനെ അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസിൻ്റെതാണ് കഥയും തിരക്കഥയും സംഭാഷണവുംക്രിയേറ്റീവ് കോൺട്രിബ്യൂട്ടറും ജിജോ തന്നെ.
സ്റ്റീരിയോ ഗ്രാഫർ – കെ.പി .നമ്പ്യാതിരി.ഗാനങ്ങൾ .വിനായക് ശശികുമാർ – ലഷ്മി ശ്രീകുമാർ.
എഡിറ്റർ -ശീകർ പ്രസാദ്. കലാസംവിധാനം. സന്തോഷ് രാമൻ. കോസ്റ്റ്വും ഡിസൈൻ.-ജ്യോതി മദനി സിംഗ്. റിസർച്ച് ഡയറക്ടർ .ജോസിജോസഫ്.
20 വർഷങ്ങൾക്ക് ശേഷം ജർമനിക്ക് തോൽവി
ഫിനാൻസ് കൺട്രോളർ. മനോഹരൻ പയ്യന്നൂർ. ഓഫീസ് നിർവ്വഹണം. നിർമ്മൽ രാമകൃഷ്ണൻ, മുരളി കൃഷ്ണൻ, കിഷോർ, അരുൺ. പ്രൊഡക്ഷൻ മാനേജേഴ്സ്.- ശശിധരൻ കണ്ടാണിശ്ശേരി, ബേസിൽ ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്.- സജി.സി.ജോസഫ്.- ബാബുരാജ് മനിശ്ശേരി
പ്രൊഡക്ഷൻ കൺട്രോളർ. സിദ്ദു പനയ്ക്കൽ.
മോഹൻലാൽ ഈ ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രഥ്വിരാജ് സുകുമാരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതാപ് പോത്തൻ, പന്മാവതി റാവു, ജയചന്ദ്രൻ പാലാഴി. അമൽ, ജോഷ്വാ ‘ എന്നിവരും പ്രധാന താരങ്ങളാണ്. ഷൈലാ എം.സി. കാഫറിയയാണ് നായിക. സാറാ വേഗ, കയി സർലൊറൻ്റോ, റാഫേൽ അമാർഗോ, എന്നിവരാണ് വിദേശ താരങ്ങൾ. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഫോട്ടോ അനീഷ് ഉപാസന.
വാഴൂർ ജോസ്.
Post Your Comments