പുതുച്ചേരി : പുതുച്ചേരി മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവവുമായ വി നാരായണ സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു എന്നും മോദി പറഞ്ഞു.
എൻഡിഎ ഇലക്ഷൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. പശ്ചിമബംഗാൾ, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് വൻ വിജയതരംഗമാണ് കാണാൻ സാധിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഏപ്രിൽ ആറിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്.
Read Also : പിറക്കാതെ പോയ ഒരു സഹോദരിയാണ് പ്രയങ്ക.. ഈ പ്രസ്ഥാനം തളരില്ല… ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണെന്ന് വീണ എസ് നായർ
കാലങ്ങളായി പ്രവർത്തന രഹിതമായി അവശേഷിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ പട്ടികയിൽ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി വിമർശിച്ചു. വിദ്യാഭ്യാസം, പിന്നാക്കവിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളിൽ പുതുച്ചേരി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments