ന്യൂഡൽഹി: വൻ തുക ലാഭം വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ കേസിൽ കാസർകോട്ടുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇൻറർപോൾ ഇടപെടലിനെ തുടർന്ന് സൗദി അറേബ്യ നാടുകടത്തിയ സുധീർ മുഹമ്മദ് ചെറിയ വണ്ണാറക്കൽ ആണ് പിടിയിലായത്. 10 കോടിയുടെ വെട്ടിപ്പ് നടത്തിയതിെൻറ പേരിലാണ് ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
ഫോറെക്സ് േട്രഡിെൻറ പേരിൽ കൂടിയ പലിശ വാഗ്ദാനം ചെയ്ത 61 ദിവസത്തേക്ക് പണം വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. രണ്ടു ശതമാനം കമീഷൻ വാഗ്ദാനം ചെയ്ത് ഏജൻറുമാരെ നിയമിച്ചായിരുന്നു തട്ടിപ്പ്. 9.98 കോടി രൂപയാണ് വെട്ടിച്ചത്. നിക്ഷേപകർക്ക് മുതലോ പലിശയോ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. കേരള ഹൈകോടതി നിർദേശത്തെ തുടർന്നാണ് സി.ബി.ഐ അന്വേഷണം. കേരള പൊലീസ് ആദ്യം അന്വേഷിച്ച കേസിൽ, ഇയാൾക്കെതിരെ ചെന്നൈയിൽ അഞ്ചു കേസുണ്ട്.
Post Your Comments