COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 502 പേർക്ക്

റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 502 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു‌. തലസ്ഥാനമായ റിയാദിലാണ് ഇന്നും കൂടുതൽ രോഗികൾ ഉള്ളത്. രാജ്യത്താകെ 355 പേർ രോഗമുക്തി നേടിയിരിക്കുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ്‌ പേർ കൂടി മരിച്ചു.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,794 ആയി ഉയർന്നു. ഇവരിൽ 3,76,558 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,643 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4593 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 635 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 226, മക്ക 94, കിഴക്കൻ പ്രവിശ്യ 86, അൽഖസീം 25, മദീന 23, ജിസാൻ 10, അസീർ 9, തബൂക്ക് 9, വടക്കൻ അതിർത്തി മേഖല 7, നജ്‌റാൻ 5, ഹായിൽ 4, അൽജൗഫ് 3, അൽബാഹ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button