ബംഗളൂരു : പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ വീണ്ടും വൈകും. ബംഗളൂരുവിലുള്ള യു എ പി എ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നേതാവ് അഡ്വ.ത്വാഹിര്‍ നല്കിയ പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് ഈ സാഹചര്യം ഉടലെടുത്തത്. അന്‍പത്തിയേഴ് കേസുകളുള്ള പുതിയ കോടതിയിലേക്ക് കേസ് മാറ്റിയാല്‍ തന്റെ കേസിന്റെ നടപടിക്രമങ്ങള്‍ വൈകുമെന്നതിനാല്‍ അതില്‍ നിന്ന് തന്റെ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
എന്നാല്‍ പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക്, ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. പത്തു വര്‍ഷത്തോളമായി വിവിധ കോടതികളിലാണ് സ്ഫോടനക്കേസിന്റെ വിചാരണ നടന്നു വരുന്നത്. ആദ്യം ജയില്‍ വളപ്പിലെ കോടതിയില്‍ നടന്ന് വന്ന വിചാരണ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ബാഗ്ലൂരു സിറ്റി സിവില്‍ കോടതിയിലുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റുകയും അവിടെയുള്ള 49-ാമത് കോടതിയില്‍ വിചാരണ നടന്ന് വരികയുമാണ്.
Post Your Comments