KeralaLatest NewsNews

പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍; മുഖ്യമന്ത്രിയുടെ പോസ്റ്റ് വിവാദത്തിൽ

വിമർശനങ്ങൾ ശക്തമായതോടെ ​ പോസ്റ്റ്​ തിരുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റ് വിവാദത്തിൽ. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക്​ ട്രെയിനില്‍ യാത്ര ചെയ്​ത മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്​ത്രീകള്‍ക്ക്​ നേരെയുള്ള ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പോസ്റ്റില്‍ ‘പുതുതായി ക്രിസ്​തുമതം സ്വീകരിച്ചവര്‍’ എന്നു കുറിച്ചാണ് ​ വിവാദത്തിന്​ കാരണമായത്.

മതപരിവര്‍ത്തനം ആരോപിച്ചുള്ള സംഘ്​പരിവാര്‍ ആക്രമണങ്ങളെ പരോക്ഷമായി സഹായിക്കുന്നതാണ്​ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്​റ്റെന്ന വിമര്‍ശനവുമായി യു.ഡി.എഫ്​ രംഗത്തെത്തി. വിമർശനങ്ങൾ ശക്തമായതോടെ ​ പോസ്റ്റ്​ തിരുത്തിയിട്ടുണ്ട്​.

ഈ ​മാ​സം 19നാ​ണ്​ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ (​എ​സ്.​എ​ച്ച്‌)​ത്തി​െന്‍റ ഡ​ല്‍​ഹി പ്രൊ​വി​ന്‍​സി​ലെ ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ലു​ ക​ന്യാ​സ്​​ത്രീ​കൾക്ക് നേരെ ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​ന്‍ ​െറ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍​ ആക്രമണം ഉണ്ടായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button