COVID 19Latest NewsNewsIndia

പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്‌സിന്‍ എടുക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്

ഹൈദരാബാദ് : പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്‌സിന്‍ എടുക്കാന്‍ അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങിയ സാഹചര്യത്തിലാണിത്.

Read Also : ആത്മ നിർഭർ ഭാരത് : പ്രതിരോധ സേനയ്ക്കായി 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ ഉടൻ എത്തും

കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതിക്ക് വിദഗ്ധ സമിതിക്ക് അപേക്ഷ നല്‍കും. അനുമതി ലഭിക്കുന്നതോടെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കും. കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത് ഇത് ആദ്യമാണ്.

അതിനിടെ 25 രാജ്യങ്ങള്‍ കൂടി പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 15 രാജ്യങ്ങള്‍ ഇതികനകം വാക്‌സിന്‍ വാങ്ങി.
അയല്‍രാജ്യങ്ങള്‍ക്കുംസാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങള്‍ക്കും ഇന്ത്യ സൗജന്യമായി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യ അയച്ചു നല്‍കിയ ആദ്യ ഡോസ് വാക്‌സിന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചു. ആസ്ട്രാ സെനക്കയുടെ അഞ്ചു ലക്ഷം ഡോസാണ് കാബൂളില്‍ എത്തിച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button