ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ നിർണായക വാദവുമായി സുപ്രീംകോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട 1886 ലെ കേരളവും തമിഴ്‌നാടും തമ്മിലുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിച്ചതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് വാദിച്ചുകൊണ്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജിയില്‍ ഏപ്രില്‍ 22 ന് സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.
Read Also: സമന്‍സ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ല; ഇഡി പ്രതിയാക്കുമെന്ന് മെഹബൂബ മുഫ്തി
1886 ഒക്ടോബര്‍ 29 ലെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പടണമെന്നാവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2014 ലെ സുപ്രീം കോടതി ഉത്തരവിലെ പല നിര്‍ദ്ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. അതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭിഭാഷകന്‍ വില്‍സ് മാത്യു ആണ് ട്രസ്റ്റിനു വേണ്ടി കോടതിയില്‍ ഹാജരായത്. മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ളത് സ്വകാര്യപാട്ടക്കരാറാണ്. അതിനാല്‍ വ്യവസ്ഥകളില്‍ ലംഘനമുണ്ടായാല്‍ കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
Post Your Comments