ലണ്ടന്‍ : ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങള്‍ ഓക്സ്ഫഡ്-അസ്ട്രാസെനക വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കുന്നു. രക്തം കട്ടപിടിച്ചതിന് വാക്സിനേഷനുമായി ഒരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വാക്സിനേഷന് പുനഃരാരംഭിക്കാനുള്ള തീരുമാനം.
Read Also : കേന്ദ്രീയവിദ്യാലയത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് അദ്ധ്യാപികയില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍
വാക്സീന് സുരക്ഷിതവും ഫലപ്രദവുമാണെന്നും അതിന്റെ ഗുണഫലങ്ങള്‍ പാര്‍ശ്വഫലങ്ങളെക്കാള്‍ വലുതാണെന്നും വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇഎംഎ വ്യക്തമാക്കിയിരുന്നു. വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നും അതിന്റെ ഉപയോഗം നിര്ത്തേണ്ടതില്ലെന്നുമാണു ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.
ഇതോടെയാണ് കുത്തിവയ്പ് നിര്‍ത്തിവച്ചിരിക്കുന്ന 13 യൂറോപ്യന്‍ രാജ്യങ്ങളില്‍ ചില രാജ്യങ്ങള്‍ വാക്സിന് വിതരണം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.
Post Your Comments