ന്യൂഡല്‍ഹി: സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്ന് എന്‍.സി.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി. സി. ചാക്കോ. തന്നെ ബന്ധപ്പെട്ട നേതാക്കന്മാരില് പലരും അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെപ്പോലെയുള്ള കരുത്തരായ സംസ്ഥാന നേതാക്കളെ നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല.
കോണ്‍ഗ്രസിന് ഒരു ഹൈക്കമാന്‍ഡ് ഉണ്ടെന്നുപോലും താന്‍ കരുതുന്നില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇന്ന് കടന്ന് പോവുന്നതെന്നും കെ. സുധാകരനടക്കം പല നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതായും പി.സി. ചാക്കോ ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
read also: പ്രതിരോധ രംഗത്ത് കുതിപ്പായി ‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയും ഇസ്രായേലും മിസൈൽ സാമഗ്രികൾ കൈമാറി
എന്നാല്‍ പി.സി. ചാക്കോയുടെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എം.പി രംഗത്തെത്തി. കോണ്‍ഗ്രസ് വിടാനുള്ള താല്പര്യം താന്‍ ചാക്കോയെ അറിയിച്ചുവെന്നത് കള്ളമാണ്. സമീപ ദിവസങ്ങളില്‍ താന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും സുധാകരന് പ്രതികരിച്ചു.
Post Your Comments