ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 26.81 ലക്ഷമായി ഉയർന്നു. നിലവിൽ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. മൂന്ന് കോടി രോഗബാധിരാണ് യുഎസിലുള്ളത്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്.5.49 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. എഴുപത് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.
രോഗികളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി. ഒരു കോടി പതിനാറ് ലക്ഷം പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. 80,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.2.82 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 28,000ത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 2.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.59 ലക്ഷം പേർ മരിച്ചു. മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്.
Post Your Comments