താനെ: മഹാരാഷ്ട്രയില്‍ പോത്തിന്റെ ജന്മദിനം ആഘോഷിച്ച യുവാവിനെതിരെ കേസ്. താനെയിലാണ് സംഭവം. കിരണ്‍ ഹത്രെ എന്ന യുവാവണ് സ്വന്തം വീട്ടില്‍ വച്ച് പോത്തിന്റെ ജന്മദിനം ആഘോഷിച്ചത്.
സന്തോഷത്തില്‍ പങ്കെടുക്കാന്‍ തന്റെ സുഹൃത്തുക്കളെയും കിരണ്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ അതിഥികള്‍ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി സ്വീകരിച്ചത്.
read also16 കാരിയെ മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; ഏഴുപേർക്കെതിരെ കേസ്
ഐപിസി സെക്ഷന്‍ 269 പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments