COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് 386 പേർക്ക് കോവിഡ്

ജിദ്ദ: സൗദിയിലെ കൊറോണ വൈറസ് രോഗികളിൽ ബുധനാഴ്ച രോഗമുക്തരായവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 245 മാത്രമാണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേർ കൂടി മരണപ്പെടുകയുണ്ടായി.

ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 380958 ആയി ഉയർന്നു. ഇതിൽ 371583 പേർ രോഗമുക്തി നേടിയിരിക്കുന്നു. ആകെ മരണസംഖ്യ 6545 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2830 പേർ ചികിത്സയിൽ ഉണ്ട്.ഇവരിൽ 528 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 177, കിഴക്കൻ പ്രവിശ്യ 81, മക്ക 43, ഹാഇൽ 16, മദീന 13, അൽ ഖസീം 12, അസീർ 10, വടക്കൻ അതിർത്തി മേഖല 8, ജീസാൻ 8, തബൂക്ക് 6, അൽജൗഫ് 6, നജ്റാൻ 4, അൽബാഹ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button