KeralaLatest NewsNewsIndia

വിനോദിനി വരുമോ ഇല്ലയോ? അറിയില്ലെന്ന് കസ്റ്റംസ്; സാധ്യതകൾ ഇങ്ങനെ

ലൈഫ് മിഷന്‍ കേസിലെ ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന്‍ കസ്റ്റംസിന് മുന്നിൽ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാൽ, ഹാജരാകുന്നത് സംബന്ധിച്ച് കസ്റ്റംസിന് അറിയിപ്പ് ലഭിച്ചിട്ടില്ല.

Also Read:സിപിഎമ്മിൽ നിന്ന് എൻഡിഎയിലേക്ക് വന്നതിന്റെ യാഥാർത്ഥ കാരണം വെളിപ്പെടുത്തി പിഎസ് ജ്യോതിസ്

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്‌ക്ക് നോട്ടീസ് നല്‍കിയത്. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ കോ​ഴ​യാ​യി യു​എ​ഇ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍​സാ​ബി​ക്കു ന​ല്‍​കി​യ വി​ല​കൂ​ടി​യ ഐ ​ഫോ​ണ്‍ എ​ങ്ങ​നെ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍റെ കൈ​വ​ശം എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു ക​സ്റ്റം​സി​ന് അ​റി​യേ​ണ്ട​ത്.

അതേസമയം, സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. കസ്റ്റംസിൻ്റെ നോട്ടീസ് ഒന്നും തനിക്ക് വന്നില്ലെന്നും വിനോദിനി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ, വിനോദിനി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button