തിരുവനന്തപുരം : പല ജില്ലകളിലും സ്ഥാനാർഥി പട്ടികയെച്ചൊല്ലി സിപിഎമ്മിൽ അതൃപ്തി. പുതുമുഖങ്ങൾക്ക് അവസരം നൽകുമെങ്കിലും പലയിടത്തും പരാജയത്തിന് കാരണമാകുമോയെന്ന ആശങ്കയുണ്ട്. ഇതോടെ സ്ഥാനാർഥി പട്ടിക ഇന്ന് ചേരുന്ന നിയോജക മണ്ഡലം കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ചർച്ച ചെയ്യും.
രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയതിൽ പല ജില്ലകളിലും ശക്തമായ അതൃപ്തിയുണ്ട്. ജില്ലാ ഘടകങ്ങളും സാധാരണ പ്രവർത്തകരും ആശങ്കയോടെയാണ് പട്ടികയെ കാണുന്നത്. കേരള കോൺഗ്രസിന് റാന്നി സീറ്റ് ഏകപക്ഷീയമായി വിട്ടുകൊടുത്തതിൽ പത്തനംതിട്ടയിൽ അതൃപ്തി പുകയുന്നുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂർ, അരുവിക്കര, ഷൊർണൂർ, തരൂർ തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ അസ്വാരസ്യങ്ങൾ ഉണ്ട്.
Read Also : വിനോദിനിയുടെ കയ്യിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ കോഴയിലെ ആറാമത്തെ ഐഫോൺ, ഏറ്റവും വില കൂടിയതും
പ്രാദേശിക ഘടകങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായാൽ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. ജില്ലാ – മണ്ഡലം കമ്മിറ്റികളിലെ ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി പട്ടിക വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തും. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിക്കുന്നത്.
Post Your Comments