KeralaLatest NewsNews

‘ഉറപ്പാണ് ജയില്‍’; ഡോളര്‍ കേസില്‍ സിപിഎമ്മിനെയും പിണറായി വിജയനെയും പരിഹസിച്ച്‌ കെ.സുരേന്ദ്രൻ

കൊല്ലം : ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം അവരുടെ കാര്യത്തില്‍ സത്യമായിവരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും ഡോളര്‍ കേസില്‍ ജയില്‍ ഉറപ്പാണെന്ന് അദേഹം പരിഹസിച്ചു. വിജയ യാത്രയ്ക്ക് കുണ്ടറയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also :  പണമില്ല; സൗജന്യ കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്ഥാൻ

ഡോളര്‍ കടത്തുകേസില്‍ പങ്കാളിയായ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന് വഴിവിട്ടബന്ധമുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യ ദ്രോഹ പ്രവര്‍ത്തനമായ ഡോളര്‍ കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമണ്ടായി എന്നാണ് സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴി. രഹസ്യമൊഴിയായതിനാല്‍ ആരെങ്കിലും പറയിപ്പിച്ചതാണെന്ന് പറയാന്‍ കഴിയില്ല. എന്തായലും ഡോളര്‍ വിജയനും കേസില്‍ ബന്ധമുള്ളവര്‍ക്കും ഉറപ്പാണ് ജയില്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button