Latest NewsUAENewsGulf

കളഞ്ഞുപോയ വജ്രം നാല് മണിക്കൂറിനുള്ളില്‍ കണ്ടെത്തി നൽകി പോലീസ്

ദുബൈ: കളഞ്ഞുപോയ വന്‍തുക വിലമതിക്കുന്ന വജ്രം നാല് മണിക്കൂറിനുള്ളില്‍ ഉടമയ്ക്ക് കണ്ടെത്തി നല്‍കി ദുബൈ പോലീസ് രംഗത്ത് എത്തിയിരിക്കുന്നു. ദുബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതിയുടെ വജ്രം നഷ്ടമാകുന്നത്. തുടര്‍ന്ന് അവര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയുണ്ടായി.

പാര്‍ക്കിങിലാണോ ഹോട്ടലിലാണോ വജ്രം നഷ്ടപ്പെട്ടതെന്ന് യുവതിക്ക് ഉറപ്പില്ലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബര്‍ ദുബൈ പൊലീസ് സംഘം ഹോട്ടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും വജ്രം ലഭിച്ചില്ല. പിന്നീട് സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ യൂറോപ്പ് സ്വദേശിയായ ഒരാള്‍ ഹോട്ടലിലെ തറയില്‍ നിന്ന് എന്തോ ഒരു വസ്തു പെറുക്കി എടുക്കുന്ന ദൃശ്യം കാണുകയുണ്ടായി. ഹോട്ടലില്‍ തന്നെ താമസിക്കുന്നയാളാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിക്കുകയുണ്ടായില്ല.

പിന്നീട് മുറിയില്‍ നടത്തിയ തിരച്ചിലിൽ ഹാന്‍ഡ് ബാഗില്‍ നിന്ന് വജ്രം കണ്ടെത്തുകയുണ്ടായി. തനിക്ക് ഹോട്ടലിലെ തറയില്‍ നിന്ന് കിട്ടിയതാണെന്നും ഉടമയെ അറിയാത്തത് കൊണ്ട് ബാഗില്‍ സൂക്ഷിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വജ്രം ലഭിച്ചതോടെ ഉടമസ്ഥയായ യുവതിയെ വിളിച്ചുവരുത്ത് പൊലീസ് ഇത് കൈമാറുകയായിരുന്നു ഉണ്ടായത്. നാലു മണിക്കൂറിനകമാണ് വജ്രം കണ്ടെത്തി കൈമാറിയത്. വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ പണമോ കളഞ്ഞുകിട്ടിയാല്‍ പൊലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button