ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നു കോടി നാൽപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 25.42 ലക്ഷമായി ഉയർന്നിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ചു രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപതുകോടി കടന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കൊറോണ വൈറസ് ബാധിതരാണ് ഉള്ളത്. 5.25 ലക്ഷം പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഒരുകോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർ രോഗമുക്തി നേടി.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഒരു കോടി പതിനൊന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.07 കോടി പേർ രോഗമുക്തി നേടി.മരണസംഖ്യ 1.57 ലക്ഷമായി ഉയർന്നിരിക്കുന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1.05 കോടി രോഗബാധിതരാണ് രാജ്യത്തുള്ളത്.2.55 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു.
Post Your Comments