Latest NewsKeralaNewsIndia

ചരിത്ര നിമിഷം; പി എ​സ് എ​ല്‍ വി​ ​സി​ ​-51 വിക്ഷേപിച്ചു, കുതിച്ചുയർന്നത് മോദി ചി​ത്ര​വും​ ​ഭ​ഗ​വ​ത്ഗീ​ത​യുമായി

നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 51 ശൂന്യാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഞായറാഴ്ച രാവിലെ 10.24 നാണ് വിക്ഷേപണം നടന്നത്. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യത്തെ വിക്ഷേപണമാണിത്.

​ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​യി​ല്‍​ ​വാ​ണി​ജ്യ​ ​ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ന്യൂ​ ​സ്പെ​യ്സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​ആ​ദ്യ​ ​വി​ക്ഷേ​പ​ണമായിരുന്നു ഇത്. ​ബ്ര​സീ​ലി​ന്റെ​ ​ആ​മ​സോ​ണി​യ​-1​ ​ഉ​പ​ഗ്ര​ഹ​വും​ ​മ​റ്റ് ​പ​തി​നാ​ല് ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ ​സ്വ​കാ​ര്യ​ ​നാ​നോ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ​പി.​എ​സ്.​എ​ല്‍.​വി​യി​ല്‍​ ​വി​ക്ഷേ​പി​ക്കു​ന്ന​ത്.​

പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലെ(പിഎസ്എൽവി-സി51) പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും ബഹിരാകാശത്തേയ്ക്ക് കുതിച്ചുയർന്നു.

Also Read:മന്നത്തിനോടുള്ള ഇരട്ടത്താപ്പിൽ എൻഎസ്എസ് നേതൃത്വത്തിന് കലിപ്പ്

നേ​ര​ത്തെ​ ​ആ​ന്‍​ഡ്രി​ക്സ് ​കോ​ര്‍​പ​റേ​ഷ​നാ​ണ് ​വാ​ണി​ജ്യ​വി​ക്ഷേ​പ​ണ​ങ്ങ​ള്‍​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്ന​ത്.​ ​എ​ന്നാ​ല്‍​ ​ബ​ഹി​രാ​കാ​ശ​ ​ഗ​വേ​ഷ​ണ​മേ​ഖ​ല​യി​ല്‍​ ​കൂ​ടു​ത​ല്‍​ ​വാ​ണി​ജ്യ​സാ​ദ്ധ്യ​ത​ക​ള്‍​ ​ക​ണ്ടെ​ത്താ​നും​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും​ ​തീ​രു​മാ​നി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പു​തി​യ​ ​മാ​റ്റ​ങ്ങ​ള്‍. സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് സതീഷ് ധവാൻ ഉപഗ്രഹം നിർമ്മിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളാണ് ഇതിലുള്ളത് – ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോപവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക. മൂന്ന് ഉപഗ്രഹങ്ങൾ ചേർന്ന യൂണിറ്റിസാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകൾ ചേർന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button