മാനന്തവാടി : ആര്.ടി.പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കടത്തി വിടാനാകില്ലെന്ന നിലപാടില്‍ കര്‍ണാടക.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കര്‍ണാടകയിലെ കുട്ട, കാസര്‍കോട്ടെ തലപ്പാടി, മെനാല, ജാല്‍സൂര്‍, സാറട്ക്ക, പാണത്തൂര്‍, കണ്ണൂരിലെ മാക്കൂട്ടം ചെക്ക്പോസ്റ്റുകളില്‍ യാത്രക്കാരെ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിട്ടെങ്കിലും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍ കര്‍ശനമാക്കുമെന്ന് കര്‍ണാടക വ്യക്തമാക്കി.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും മറ്റു വഴികള്‍ ബാരിക്കേഡുകള്‍കൊണ്ട് അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതുവഴി കര്‍ണാടകത്തിലേക്ക് പോകാന്‍ 72 മണിക്കൂറിനകം എടുത്ത ആര്.ടി.പി.സി ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം.
പ്രശ്നം പരിഹരിക്കാന്‍ കേരള-കര്‍ണാടക സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ച കേരളത്തില്‍ നിന്നുള്ള ചരക്ക്, സ്വകാര്യ വാഹനങ്ങള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡ് നെഗറ്റിവ് പരിശോധന ഫലമില്ലാത്തവരെ കടത്തിവിടാനാകില്ലെന്ന് കര്‍ണാടക പോലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും പറഞ്ഞു. ഇതോടെ ഇരുഭാഗത്തും നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി.
Post Your Comments