മുംബൈ : 203 കിലോമീറ്റർ മൈലേജിൽ ടാറ്റയുടെ നാനോ ഇലക്ട്രിക് കാർ എത്തുന്നു. ഒരു കുടുംബത്തിനു സഞ്ചരിക്കാവുന്ന കുഞ്ഞൻ കാർ എന്ന രീതിയിലാണ് ടാറ്റാ കമ്പനി നാനോ കാർ നിർമ്മിച്ചത്.
Read Also : മെട്രോ റെയിൽ യാത്ര നിരക്ക് കുത്തനെ കുറച്ച് തമിഴ്‌നാട് സർക്കാർ
സാധാരണക്കാർക്ക് ഒരു കാർ വാങ്ങാൻ സാധിക്കുകയില്ല എന്ന ചിന്തകളെല്ലാം കാറ്റിൽ പറത്തി ബൈക്കിന്റെ വിലയിലാണ് ടാറ്റ നാനോ വിപണിയിലെത്തിയത്. എന്നിരുന്നാൽ പോലും വിപണിയിൽ വലിയ വിജയം കൈവരിക്കാൻ നാനോ കാറിന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ ടാറ്റാ നാനോ കാർ രണ്ടാം വരവിന് ഒരുങ്ങുകയാണ്.
ഇപ്രാവശ്യം ഇലക്ട്രിക് പതിപ്പിൽ എത്തുന്നതുകൊണ്ട് എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാറായി നാനോ മാറിയിരിക്കുകയാണ്. കാരണം ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളെ ആണ് ഏവരും പ്രോത്സാഹിപ്പിക്കുന്നത്. അതിൽ നാനോ താങ്ങാവുന്ന ബഡ്ജറ്റിൽ ഏറ്റവും മികച്ച കാർ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments