തിരുവനന്തപുരം : ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമിനെ അറിയിച്ചത്.
അറിയിപ്പ് കിട്ടിയതോടെ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയും സുരക്ഷയും ഏര്‍പ്പെടുത്തി. ഏതു സാഹചര്യവും നേരിടാന്‍ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജമായിരുന്നു. തുടര്‍ന്ന് വിമാനം പ്രശ്നങ്ങളൊന്നും കൂടാതെ ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments