ചെന്നൈ: പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവച്ച ഗുണ്ടാത്തലവന് പൊലീസുമായുളള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. കൃഷ്ണ എന്ന 31കാരനാണ് വെടിയേറ്റുമരിച്ചത്. ആറുവര്‍ഷം മുമ്പ് തന്റെ അടുത്ത ബന്ധുവായ സതീഷ് കുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീരംഗനെയാണ് കൃഷ്ണയുടെ നേതൃത്വത്തിലുളള സംഘം വെട്ടിക്കൊന്നത്. കൊലയ്ക്കുശേഷം വീരംഗന്റെ തല വെട്ടിയെടുത്ത് സതീഷ് കുമാറിന്റെ വീടിനുമുന്നില്‍ കൊണ്ടുവയ്ക്കുകയും ചെയ്തു. പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൃഷ്ണ വെടിയേറ്റുമരിച്ചത്. തന്റെ ബന്ധുകൊല്ലപ്പെട്ട ദിനം തന്നെ ഇതിന് പ്രതികാരം ചെയ്യുമെന്ന് കൃഷ്ണ പ്രതിജ്ഞ എടുത്തിരുന്നു.
Read Also: മാതാവിന്റെ പരിലാളന നിഷേധിക്കരുത്; രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്
എന്നാൽ കാെലപാതകമുള്പ്പടെ നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ് വീരംഗന്. അടുത്തിടെ വിവാഹിതനായ ഇയാള്‍ ഗുണ്ടാപ്പണി മതിയാക്കി കടലൂരില്‍ ജ്യൂസ് കട നടത്തുകയാണ്. രാത്രി കടയടച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തല വെട്ടിയെടുത്ത് സതീഷ് കുമാറിന്റെ വീടിനു മുന്നില്‍ കൊണ്ടുവച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ പിടികൂടി.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി കുമുടിയന്‍കുപ്പത്ത് എത്തിച്ചപ്പോള്‍ കൃഷ്ണ പൊലീസ് ഇന്‍സ്പെക്ടറെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പൊലീസ് നടത്തിയ വെടിവയ്പ്പില്‍ കൃഷ്ണ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘത്തിലുളള കൂടുതല്‍ പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൃഷ്ണയുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Post Your Comments