ബംഗളൂരു : കർണ്ണാടകയിലെ വ്യാപാരി കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച ബിജിലി ജമാലയ്യ എന്ന വ്യാപാരിയുടെ പണമാണ് ചിതലിന്റെ ആക്രമണത്തില്‍ നശിച്ചത്.
കൃഷ്ണാ ജില്ലയിലാണ് ജമാലയ്യയുടെ വ്യാപാരം . എല്ലാ ദിവസവും കിട്ടുന്ന പണം കെട്ടുകളാക്കി ഇരുമ്പുപെട്ടിയിൽ സൂക്ഷിക്കും. ഇരുമ്പുപെട്ടിയിൽ പണം ഭദ്രമാണെന്നാണ് ജമാലയ്യ കരുതിയത്. എന്നാൽ പെട്ടിക്കകത്ത് ചിതലരിച്ച് നോട്ടുകെട്ടുകളെല്ലാം തന്നെ ഉപയോഗിക്കാനാകാത്തവണ്ണം നശിച്ചുപോയി.
അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും നോട്ടുകളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. നോട്ടുകൾ ചിതലരിച്ചതിലെ സങ്കടം സഹിക്കവയ്യാതെ വഴിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ചിതലരിച്ച നോട്ടുകൾ വിതരണം ചെയ്തതോടെയാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് സഞ്ചിയിൽ കെട്ടി സൂക്ഷിച്ച നിലയിൽ ചിതലരിച്ച പണം കണ്ടെത്തിയത്.
Post Your Comments