തിരുവനന്തപുരം: പിണറായി സർക്കാരിനെ വിമർശിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ റിസര്‍വേഷനാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്‌ക്കുന്നുവെന്ന് ആരോപിച്ച് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നേമം എം എല്‍ എ ഒ രാജഗോപാല്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
Read Also: കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ല’; തുറന്നടിച്ച് ലയ രാജേഷ്
എന്നാൽ യാഗം മുടക്കുന്ന രാക്ഷസന്മാരെ പോലെയാണ് വി ശിവന്‍കുട്ടി അടക്കമുളള സി പി എം നേതാക്കള്‍ പെരുമാറുന്നത്. നേമത്ത് വികസനം വരാന്‍ പാടില്ലെന്നാണ് ഇവരുടെ നിലപാട്. കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കി പിണറായി മേനി നടിക്കുകയാണ്. കേന്ദ്രഫണ്ട് പലതും വകമാറ്റി ചെലവിടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര നടപടിയുണ്ടാവും. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയ ക്രൂരതയ്ക്ക് വിശ്വാസി സമൂഹം മാപ്പ് തരില്ല. ആയിരം തവണ ഗംഗയില്‍ മുങ്ങിയാലും പതിനെട്ടാം പടി ചവിട്ടിയാലും പിണറായി ചെയ്ത പാപം മാറില്ല. ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയ മുക്തമാക്കുമെന്ന് ബി ജെ പി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ശബരിമലക്ക് അനുവദിച്ച പണത്തില്‍ അഞ്ച് ശതമാനം പോലും ഇതുവരേയും ചെലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റുപ്പെടുത്തി.
Post Your Comments