KeralaLatest NewsNews

വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ

ഇടുക്കി : വാളയാർ കേസിൽ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

കുറച്ചു ദിവസം കൂടി നോക്കും, നടപടിയെടുത്തില്ലെങ്കിൽ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകൾക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

Read Also :  മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും കേരളത്തിലേക്ക്; കേരളത്തിൽ വന്‍ ഒരുക്കങ്ങൾ നടത്താൻ ബിജെപി

തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും അവർ പറഞ്ഞു. കേരള യാത്ര നടത്തി സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button