തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഗവ. ഉത്തരവുകൾ ലഭ്യമാക്കിയിരുന്ന പേജ് ജനുവരി ആദ്യ ആഴ്ച മുതൽ ‘അപ്രത്യക്ഷം’. ഐടി വകുപ്പിനോടു വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ തയാറായിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി സൈറ്റിന്റെ പ്രവർത്തനം മൊത്തമായി തടസ്സപ്പെടാറുണ്ടെങ്കിലും സർക്കുലറുകൾ ലഭ്യമാക്കുന്ന പേജ് മാത്രമായി തടസ്സപ്പെടുന്ന രീതി ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
വിവാദ ഉത്തരവുകൾ മറയ്ക്കാനാണു നടപടിയെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.നിയമ വകുപ്പിന്റെ വെബ്സൈറ്റാകട്ടെ 2020 ഫെബ്രുവരി മുതൽ ലഭ്യമല്ല. വെബ്സൈറ്റ് പുതുക്കുന്നതിന്റെ ഭാഗമാണിത് എന്നായിരുന്നു വിശദീകരണമെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വെബ്സൈറ്റ് തിരികെയെത്തിയിട്ടില്ല.
ഇതേത്തുടർന്നു ചിലർ പരാതി നൽകി. എന്നാൽ കോവിഡ് പ്രതിസന്ധിയും ജീവനക്കാരുടെ കുറവും ഓഡിറ്റിങ്ങിൽ താമസമുണ്ടാക്കിയെന്നാണ് ഔദ്യോഗിക മറുപടി.
Post Your Comments