KeralaLatest NewsNews

പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം അക്രമിസംഘം യുവാവിന്റെ മുഖത്തൊഴിച്ചു

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു

പൊന്നാനി : ബൈക്കിലെത്തിയ മൂന്നംഗ സംഘം പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം യുവാവിന്റെ മുഖത്തൊഴിച്ചു. പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറിനാണ്(37) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് യുവാവിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവാവ്.

കമാംവളവിലെ വീടിനോട് ചേര്‍ന്ന് ചെറിയ മിഠായിക്കട നടത്തി വരികയായിരുന്നു ജബ്ബാര്‍. ഇതിന് മുമ്പും യുവാവിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തന്റെ എട്ട് വയസുള്ള മകന്റെ കാഴ്ച ശക്തി നഷ്ടപ്പെടാന്‍ കാരണം ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണെന്ന് ആരോപിച്ച് ജബ്ബാര്‍ മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. പശ മുഖത്ത് ഒഴിച്ചതിന് ശേഷം മര്‍ദ്ദിയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണില്‍ ഒട്ടിപ്പിടിച്ച പശ നീക്കം ചെയ്തത്. ജബ്ബാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button