Latest NewsIndiaNewsSports

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നേരിട്ട വെല്ലുവിളികൾ പങ്കുവച്ച് ചേതേശ്വര്‍ പൂജാര

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അവരുടെ പേസ് ബൗളര്‍മാരെ നേരിട്ടത് ഏറെ ബുദ്ധിമുട്ടിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര. കൃത്യമായ ആസൂത്രണവുമായാണ് ഓസ്‌ട്രേലിയൻ ടിം എത്തിയത്, പെയ്നും സംഘവും മികച്ച രീതിയിലാണു പന്തെറിഞ്ഞത്. ഓസീസ് തന്ത്രങ്ങളെ പൊളിക്കാന്‍ സാധിക്കുന്നതു ക്ഷമയോടെ കളിക്കുന്നതിലൂടെയാണെന്നും പൂജാര വ്യക്തമാക്കി.

Read Also: ‘നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നു’; മിന്ത്രയ്ക്കെതിരെ നാസ് പട്ടേൽ, അശ്ലീലമെന്തെന്ന് സോഷ്യൽ മീഡിയ

മത്സരങ്ങള്‍ക്കു ശേഷം തൻറ്റെ മുതുകില്‍ രക്തം കട്ട പിടിച്ചിരുന്നതായും പിന്നീട് അതില്‍ നിന്നു പെട്ടെന്നു തന്നെ മുക്തി നേടിയതായും പൂജാര ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. “മുതുകത്ത് രക്തം കുറച്ചു കട്ടപിടിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാം ഭേദമായി. ഹെല്‍മറ്റ് ധരിച്ചു കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ സംരക്ഷണവും ഉണ്ട്. എന്നാല്‍ വിരലില്‍ പന്ത് ഇടിച്ചപ്പോള്‍ ശരിക്കും വേദനിച്ചു. ഏറ്റവും ശക്തമായ ഇടിയായിരുന്നു അത്. വിരല്‍ ഒടിഞ്ഞു പോയെന്നാണ് അപ്പോള്‍ തോന്നിയത്.

Read Also: കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചില്ല ; വഞ്ചിവീടുകൾക്കെതിരെ കേസെടുത്ത് പോലീസ്

മെല്‍ബണില്‍ നെറ്റ്സില്‍ പരിശീലിക്കുന്നതിനിടെയാണ് ആദ്യമായി വിരലിന് പരുക്കേല്‍ക്കുന്നത്. ആ വിഷമവുമായി സിഡ്നിയിലേക്കു പോയി. ബ്രിസ്ബെയ്നില്‍വച്ച്‌ അതേ വിരലില്‍‌തന്നെ വീണ്ടും പരുക്കേറ്റപ്പോള്‍ അത് അസഹ്യമായി. എല്ലാ ക്രെഡിറ്റും ഓസീസ് ബോളര്‍മാര്‍ക്കാണ്. അവര്‍ നമ്മുടെ ബാറ്റിങ് രീതി നന്നായി പഠിച്ചിട്ടുണ്ട്. ഒട്ടേറെ വിഡിയോകള്‍ കണ്ട് കൃത്യമായ പ്ലാനുമായി എത്തി. അതു പൊളിക്കണമെങ്കില്‍ നമുക്ക് ആവശ്യമായത് ക്ഷമയാണ്”- പൂജാര പറയുന്നു.

Read Also: മദ്യപിക്കുന്നതിനിടെ കൈ മുറിഞ്ഞു; ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു

ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ് ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായിരുന്നു. ഗാബയില്‍ അവസാന ഇന്നിങ്‌സില്‍ ക്രീസില്‍ ഉറച്ചുനിന്ന താരം കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറിയാണ് നേടിയത് . 328 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 211 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു പൂജാരയ്ക്ക് ലഭിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്ത് കഴിഞ്ഞാല്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പൂജാര തന്നെയാണ്. മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 271 റണ്‍സായിരുന്നു അന്ന് അദ്ദേഹം നേടിയത്.

shortlink

Post Your Comments


Back to top button