Latest NewsKeralaNewsIndia

ഇന്ത്യയിൽ 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ

ഇന്ത്യയിൽ 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ. ഹൈദരാബാദ് നഗരത്തിലാണ് എയർടെൽ 5ജി പരീക്ഷിച്ചത്. നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5ജി നെറ്റ്‌വർക്ക്‌ ലഭിക്കുമെന്നാണ് അവകാശവാദം.

Read Also : ഇനി മുതൽ ചാർജർ വേണ്ട ,സ്മാർട്ട് ഫോണുകൾ വായുവിലൂടെ ചാർജ് ചെയ്യാം

രാജ്യത്ത് വരിക്കാരുടെ എണ്ണത്തിൽ നാലാം മാസവും റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ മുന്നേറുകയാണ്. അതിനിടയിലെ എയർടെലിന്റെ 5ജി പരീക്ഷണം ജിയോയ്ക്ക് വലിയ തിരിച്ചടിയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട നവംബറിലെ കണക്കുകൾ പ്രകാരം ഭാരതി എയർടെൽ 43.70 ലക്ഷം പുതിയ വയർലെസ് വരിക്കാരെ ചേർത്തു. എന്നാൽ, റിലയൻസ് ജിയോയ്ക്ക് 19.36 ലക്ഷം പേരെ മാത്രമാണ് അധികം ചേർക്കാൻ കഴിഞ്ഞത്.

5ജി സ്‌പെക്ട്രം ലേലം പോലും നടന്നിട്ടില്ല, എന്നിട്ടും എയർടെലിന് എങ്ങനെ രാജ്യത്ത് 5ജി പരീക്ഷിക്കാൻ സാധിച്ചു എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതുപോലെ എയർടെൽ ഏത് ഫ്രീക്വൽസി ബാൻഡാണ് ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം. എന്നാൽ, എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത് ഒരു വാർത്താകുറിപ്പിലൂടെയാണ്.

‘1800 മെഗാഹെർട്‌സ് ബാൻഡിൽ സ്പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്‌പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5ജി, 4ജി പരിധിയില്ലാതെ പ്രവർത്തിപ്പിക്കാൻ എൻഎസ്എ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവർ വ്യക്തമാക്കി’. ഈ നാഴികക്കല്ല് പിന്നിടാൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക് സ്‌പെക്ട്രം പങ്കിടൽ സംവിധാനമാണ് എയർടെൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button