യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്. ഐ.ജി.ഐ.ബി.യില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തുകയുണ്ടായത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
Post Your Comments