ന്യൂഡൽഹി : രാജ്യത്തെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിൽ ദേശീയ പൊതു യാത്രാക്കാർഡ് വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ഒരു രാജ്യം ഒരു കാർഡ് എന്ന ആശയത്തിലൂടെയാണ് പൊതുകാർഡ് ഏർപ്പെടുത്തുന്നത്.
ആദ്യ ഘട്ടമായി ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ഇതുപയോഗിക്കുന്നുണ്ട്. 2022ഓടെ ഡൽഹി മെട്രോയുടെ എല്ലാ ലൈനുകളിലും ഈ സേവനം ലഭ്യമാക്കും. വിവിധ ബാങ്കുകൾ കഴിഞ്ഞ 18 മാസത്തിനുള്ളിൽ നൽകിയ റുപേ കാർഡുകളാണ് ഇപ്പോൾ പൊതു യാത്രാ കാർഡുകളായി ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് മെട്രോയിൽ യാത്ര ചെയ്യാനാകും. ഇതേ സംവിധാനം ട്രാൻസ്പോർട്ട് ബസ്സുകളിലും ഉപയോഗിച്ച് വ്യാപിപ്പിക്കാനാണ് കേന്ദ്ര തീരുമാനം.
പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് ടിക്കറ്റിനായി വലിയ ക്യൂവിൽ നിന്നുള്ള സമയ നഷ്ടം ഒഴിവാക്കാം. ഇത്തരത്തിലുള്ള പുതിയ കണ്ടെത്തലുകൾ രാജ്യത്തെ വികസനത്തിന്റെ ഉന്നതിയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
Post Your Comments