ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ചത് വെറുതേയല്ല. ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങളാണ് കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ചപ്പോൾ തന്നെ ഇതുസംബന്ധിച്ച നിലപാട് ഇന്ത്യ അറിയിച്ചിരുന്നതാണ്. അവശ്യക്കാരായ സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
വാക്സിൻ ഉപയോഗിച്ച് ഒരാഴ്ച കഴിഞ്ഞതോടെ അവശ്യക്കാർ ഏറെയാണ്. വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം താരതമ്യേന കുറവാണ്. ഒപ്പം ഇന്ത്യൻ വാക്സിനുകൾ വളരെ പ്രയോജനപ്രദമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലുമാണ് നിരവധി രാജ്യങ്ങൾ മരുന്നിനായി ഇന്ത്യയെ സമീപിക്കുന്നത് .
നിലവിൽ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല കൊറോണക്കെതിരെ പോരാടാൻ പാകിസ്താനും ചൈനയ്ക്കും ഇന്ത്യ കൈത്താങ്ങാകുമെന്നും സൂചനയുണ്ട്. പാകിസ്ഥാന് മറ്റെവിടുന്നും വാക്സിനുകൾ ലഭിച്ചില്ലെങ്കിൽ ഇന്ത്യൻ വാക്സിൻ നൽകാൻ ഇന്ത്യ വിമുഖത കാണിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് വാക്സിൻ ഫലപ്രദമല്ലെങ്കിൽ , ചൈനക്കും വാക്സിനുകൾ നൽകാൻ ഇന്ത്യ മടിക്കില്ലെന്നും റിപ്പോർട്ടുണ്ട്.
ബ്രസീലിന് 20 ലക്ഷവും ബൊളീവിയക്ക് 50 ലക്ഷവും വാക്സിനുകൾ ഇന്ത്യ നൽകും. ബ്രസീൽ പൂനെയിൽ നിന്ന് ഇന്ത്യൻ വാക്സിനുകൾ എടുക്കാൻ പ്രത്യേക വിമാനവും അയച്ചു. 2 ദശലക്ഷം ഡോസുകളാണ് ബ്രസീലിയൻ വിമാനത്തിൽ അയക്കുന്നതെന്നാണ് സൂചന . ബൊളീവിയൻ സർക്കാർ ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി 5 ദശലക്ഷം ഡോസുകൾ വാങ്ങാനായി കരാറിൽ ഒപ്പുവെച്ചിരുന്നു.
Post Your Comments