റിയാദ്: യമൻ അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 94 പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തതായി സേനാ വക്താവ് ലെഫ് അറിയിക്കുകയുണ്ടായി. കേണൽ മിസ്ഫർ അൽഖറൈനി പറയുകയുണ്ടായി. 75 പേർ ജീസാൻ പ്രവിശ്യയിൽനിന്നും 13 പേർ അസീർ പ്രവിശ്യയിൽ നിന്നും ആറു പേർ നജ്റാൻ പ്രവിശ്യയിൽ നിന്നുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ജിസാനിൽ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 974 കിലോ ഹഷീഷും 37.5 ടൺ ഖാത്തും അസീർ പ്രവിശ്യയിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് 265 കിലോ ഖാത്തും നജ്റാനിൽ പിടിയിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 88 കിലോ ഹഷീഷുമാണ് പിടികൂടിയിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിൽ കടത്താൻ ശ്രമിച്ച 12,912 ലഹരി ഗുളികകളും സൈന്യം പിടികൂടി.
Post Your Comments