ബാംഗ്ലൂർ : ഷൂട്ടിംഗിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിംഗിനാണ് ലെന ബ്രിട്ടനിലെത്തിയത്. ശേഷം ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റില്‍ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവില്‍ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസലേഷനിലാണ് താരം ഇപ്പോൾ ഉള്ളത് . പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
Post Your Comments