COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,432 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 16,000ലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ 16,432 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,02,24,303 ആയിരിക്കുകയാണ്.

ഇന്നലെ മാത്രം 252 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,48,153 ആയി ഉയർന്നിരിക്കുന്നു. നിലവില്‍ 2,68,581 പേര്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

ഇന്നലെ മാത്രം 24,900 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 98,07,569 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button