കോട്ടയം : അഭയ അഭയയെ കൊലപ്പെടുത്തിയതാണെന്നും പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ നിറകണ്ണുകളുമായി മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്. സത്യം ജയിച്ചുവെന്നും ശിക്ഷ വലുതായാലും ചെറുതായാലും തനിക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.വിതുമ്പി കൊണ്ടാണ് വര്‍ഗീസ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദ്ദങ്ങള്‍ വഴങ്ങാതെ വിആര്‍എസ് എടുക്കുകയായിരുന്നു
സത്യമായിട്ടേ കേസുകള്‍ അന്വേഷിക്കാറുള്ളു. ജനശ്രദ്ധ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായിട്ടും ആഴത്തിലും അഭയ കേസ് അന്വേഷിച്ചു. എല്ലാ കേസും അങ്ങനെ ആണ് അന്വേഷിക്കുന്നത്. ഈ കേസും നൂറ് ശതമാനം സത്യസന്ധമായാണ് അന്വേഷിച്ചിട്ടുള്ളത്. അതിന്റെ തെളിവാണ് കോടതിയുടെ ഈ വിധി. കുറ്റം തെളിഞ്ഞു എന്നുപറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ്. ഇനി ശിക്ഷ എന്തായാലും കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്‌നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ തന്നെ എന്റെ അന്വേഷണം നീതിപൂര്‍വ്വമായിരുന്നു എന്നു തെളിഞ്ഞു. ഞാന്‍ സന്തുഷ്ടനാണെന്നും വര്‍ഗീസ് പി തോമസ് പറഞ്ഞു.
സന്തോഷം കൊണ്ടാണ് കണ്ണുനിറഞ്ഞുപോകുന്നതെന്നും വര്‍ഗീസ് പി തോമസ് പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത് സത്യത്തിന് വേണ്ടി നിലകൊണ്ട് അതിന് കൊടുത്ത വിലയാണ് എന്റെ വിആര്‍എസ്. പത്ത് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് വിആര്‍എസ് എടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റർ അഭയയുടേത് കൊലപാതകമെന്ന് ആദ്യം കണ്ടെത്തിയത് മുൻപ് കേസ് അന്വേഷിച്ച വർഗീസ് പി തോമസായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായിരുന്ന സിബിഐ എസ് പി ത്യാഗരാജൻ, ഈ റിപ്പോർട്ട് അംഗീകരിച്ചില്ല. തുടർന്നാണ് അഭിമാനം ഉയർത്തിപ്പിടിച്ച് ഏഴ് വർഷം ബാക്കിനിൽക്കെ സർവീസിൽ നിന്ന് വി.ആർ.എസ് എടുത്ത് വർഗീസ് പി തോമസ് സിബിഐ കുപ്പായം അഴിച്ചുവെച്ചത്.
Post Your Comments