Latest NewsIndia

അ​മി​ത് ഷായുടെ സന്ദർശനം ; സംസ്ഥാന പോലീസിനെ വിശ്വാസമില്ല, ബംഗാളിൽ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

കോ​ല്‍​ക്ക​ത്ത: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് ബം​ഗാ​ളി​ല്‍ എ​ത്തും. രാ​വി​ലെ രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മി​ഡ്നാ​പ്പൂ​രി​ല്‍ അ​മി​ത് ഷാ ​റാ​ലി ന​ട‌​ത്തും. നേ​ര​ത്തെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കും. അതേസമയം ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഉ​ട​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ഇന്നലെ നി​ര്‍​ദേ​ശം നൽകിയിരുന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇരുവര്‍ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യത്.ക്ര​മ​സ​മാ​ധാ​ന​ത്തെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് ഇ​രു​വ​രെ​യും വി​ളി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

read also :നേതാവിന്റെ അറസ്റ്റ് ‘അന്യായം’: കാമ്പസ്​ ഫ്രണ്ട്​ മാര്‍ച്ചിൽ ​ലാത്തിച്ചാര്‍ജ്ജ് , നിരവധി പേര്‍ക്ക്​ പരിക്ക്

അതേസമയം അ​മി​ത് ഷാ​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷ വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി സം​സാ​രി​ച്ചി​രു​ന്നു. ച​ര്‍​ച്ച​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു. അ​തേ​സ​മ​യം, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച നേ​താ​ക്ക​ള്‍ ഇ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button