COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, എറണാകുളം, തൃശൂര്‍, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു . ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ് . 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button