തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍ഡിഎഫിന് തന്നെ തുടര്‍ഭരണമെന്ന് ഉറപ്പിച്ച് സിപിഎം. സൗജന്യ കിറ്റ് ഉള്‍പ്പടെയുള്ള ക്ഷേമപദ്ധതികള്‍ തുടരാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്നും തദ്ദേശതിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പര്യടനം നടത്തും. വിവാദ കൊടുങ്കാറ്റിനിടയിലും തദ്ദേശതിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ സഹായിച്ചത് സൗജന്യ ഭക്ഷ്യകിറ്റും മാസം തോറുമുള്ള ക്ഷേമപെന്ഷന് വിതരണവും അടക്കമുള്ള ക്ഷേമപദ്ധതികളാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
Read Also : ബിജെപിയുടെ ‘മിഷന് ബംഗാളി’ന് തടയിടാൻ കോണ്‍ഗ്രസ്-ഇടത് സഖ്യം!- മമതയ്ക്ക് കാലിടറിയപ്പോൾ സംഭവിക്കുന്നത്
വിവാദങ്ങള്‍ ജനം തിരസ്കരിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. നഗരമേഖലകളില്‍ ബിജെപി കടന്നുകയറുന്നത് ഗൗരവമായ വിഷയമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം പാര്‍ട്ടി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച മുതല്‍ ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. കോര്‍പറേഷനുകളില്‍ ആരെ മേയറാക്കണമെന്ന കാര്യം പരിശോധിച്ച് ജില്ലാകമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത് വിലയിരുത്തി സംസ്ഥാന നേതൃത്വം അന്തിമതീരുമാനമെടുക്കും.
Post Your Comments