KeralaLatest NewsNews

പ്രദീപിന്റെ മരണം : അപകടം ഉണ്ടായത് അറിഞ്ഞിരുന്നു എന്ന് ഡ്രൈവർ

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി.ഈ​ഞ്ചക്കല്‍ ഭാഗത്തിനിന്നാണ് ലോറി കണ്ടെത്തിയത്. സംഭവത്തിൽ  ഡ്രൈവർ ജോയിയെ അറസ്റ്റ് ചെയ്തു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപൻ്റെ നേത്യത്വത്തിലാണ് നടപടി. വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നൽകി.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം നടന്നത്.  എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button